
പത്തനംതിട്ട ജില്ലയിൽ വീണ്ടും പോലീസിന്റെ ലഹരിവേട്ട.പോലീസിന്റെ നേതൃത്വത്തിൽ തുടരുന്ന പരിശോധനയിൽ അടൂർ പഴകുളത്തു നിന്നും രണ്ടേകാൽ കിലോ കഞ്ചാവ് പിടികൂടി . സംഭവത്തിൽ കുടശ്ശനാട് സ്വദേശി അൻസർ പൊലീസ് പിടിയിലായി.മോട്ടോർ സൈക്കിളിൽ കായംകുളത്തു നിന്നും പഴകുളം ഭാഗത്തേക്ക് കഞ്ചാവുമായി വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്.വർഷങ്ങളായി കഞ്ചാവ് കച്ചവടം നടത്തിവരികയാണെന്നും, എന്നാൽ, പിടിയിലാവുന്നത് ആദ്യമായിട്ടാണെന്നും പ്രതി പോലീസിനോട് വെളിപ്പെടുത്തി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന്, ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടികൾ സ്വീകരിച്ചു.
