പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

Spread the love

പത്തനംതിട്ട കെഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. കെഎസ്ആർടിസി ബെസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കെറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന ആളുകൾക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. കെഎസ്ആർടിസി ബസിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

Leave a Reply

Your email address will not be published.