പതിറ്റാണ്ടുകള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി ഇല്ലാത്ത കെ.പി.സി.സി നേതൃയോഗങ്ങള്‍… വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍… അതിനിടയില്‍ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ‘ആര്‍ദ്രമനസ്’എന്ന പേരില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്‍മ്മ പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് നടന്നു.

Spread the love

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയില്‍ ഇന്ദിരാ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി സ്മരണികയുടെ ആദ്യ കോപ്പി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നല്‍കി പ്രകാശനം ചെയ്തു.

ഉമ്മന്‍ ചാണ്ടിയുടെ സഹധര്‍മ്മിണി മറിയാമ്മ ഉമ്മനും മകന്‍ ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.