
പ്രായപൂർത്തിയാവാത്ത സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയ അച്ഛനും മകനും അറസ്റ്റിൽ. ആറ് മാസത്തോളമായി പതിനൊന്നും ഏഴും വയസ്സുള്ള പെൺകുട്ടികളെയാണ് ലൈംഗീക ചൂഷണത്തിനിരയാക്കിയത്. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശികളായ പാതാക്കര അയ്യപ്പൻ (50)മകൻ വിഷ്ണു (24) എന്നിവരെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു. പ്രതികളെ അന്വേഷിച്ച് പൊലീസ് എത്തിയെന്ന വിവരം അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അയ്യപ്പനെ കടവല്ലൂർ ബസ് സ്റ്റോപ്പിൽ നിന്ന് വേഷം മാറിയെത്തിയ അന്വേഷണ സംഘം തന്ത്രപരമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
