പതിനാറ്‌ മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയറെത്തിക്കാം; കെഎസ്ആർടിസി കൊറിയർ

Spread the love

പതിനാറ്‌ മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ കൈമാറുക എന്ന ലക്ഷ്യത്തിൽ കെഎസ്ആർടിസി നടപ്പാക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്. കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതി ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവനമാരംഭിക്കാനാണ് പദ്ധതിയുടെ അടുത്ത ഘട്ടം ലക്ഷ്യമാക്കുന്നത്. അതിനോടൊപ്പം തന്നെ ഡോർ ഡെലിവറിയും കെഎസ്ആർടിസി നടപ്പാക്കുന്ന ഈ പദ്ധതിയുടെ ആലോചനയിലുണ്ട്. സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കൗണ്ടറുകൾ തുറന്നേക്കും. ഭാവിയിൽ ഡിപ്പോകളില്ലാത്ത സ്ഥലങ്ങളിൽ ഫ്രാൻഞ്ചൈസികൾ ആരംഭിക്കാനും, സർക്കാർ – അർദ്ധസർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുടെ ആലോചനയിലുണ്ട്.

സംസ്ഥാനത്തെ 55 കെഎസ്ആർടിസി ഡിപ്പോകളിലാണ് ആദ്യ ഘട്ടത്തിൽ തപാൽ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിൽ 15 കൗണ്ടറുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. കേരളത്തിന് പുറമെ മൈസൂർ, ബാംഗ്ളൂർ, കോയമ്പത്തൂർ, നാഗർകോവിൽ, തെങ്കാശി എന്നിവിടങ്ങളിലും സർവ്വീസ് ലഭ്യമാണ്. കുറഞ്ഞത് 30 ശതമാനമെങ്കിലും വിലക്കുറവിൽ സർവ്വീസ് ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കേരളത്തിന് അകത്തും പുറത്തുമായി സർവ്വീസ് നടത്തുന്ന ബസ്സുകൾ വഴിയാകും കൊറിയർ കൈമാറുക.

Leave a Reply

Your email address will not be published.