പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച മലയാളി സൈനികന്റെ മൃതദേഹം സംസ്‌കരിച്ചു

Spread the love

പഞ്ചാബില്‍ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവില്‍ദാര്‍ ജാഫര്‍ന്റെ മൃതദേഹം സൈനീക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് പുലര്‍ച്ചെ വയനാട്ടിലെ വീട്ടിലെത്തിച്ച ഭൗതീക ശരീരം ഏഴരയോടെ തലപ്പുഴ ജുമാ മസ്ജിദ് അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.എട്ടരയോടെ 122 ഐ എന്‍ എഫ് ബറ്റാലിയന്‍ മദ്രാസിന്റെ നേതൃത്വത്തില്‍ സൈനിക ബഹുമതികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സൈനികന്റെ ഭാര്യക്ക് ദേശീയ പതാക കൈമാറി. വിവിധ ബറ്റാലിയനുകള്‍, മുന്‍ സൈനികരുടെ കൂട്ടായ്മകള്‍ തുടങ്ങിയവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഖബറടക്കി

Leave a Reply

Your email address will not be published.