നോ ടു ഡ്രഗ്സ് ക്യാമ്പയിൻ: നെടുമങ്ങാട്,അരുവിക്കര മണ്ഡലങ്ങളിൽ ലഹരിവിരുദ്ധ ദീപം തെളിയിച്ചു

Spread the love

തിരു: സംസ്ഥാന സർക്കാരിന്റെ ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായി നെടുമങ്ങാട്‌ മണ്ഡലത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിലും അരുവിക്കര മണ്ഡലത്തിൽ ജി സ്റ്റീഫൻ എംഎൽഎയും ലഹരിവിരുദ്ധ ദീപം തെളിയിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും ചടങ്ങിൽ ചൊല്ലി.
നെടുമങ്ങാട്‌ എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൂവ്വത്തൂർ കല്ലുവരമ്പിലും, ആര്യനാട് എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ആര്യനാട് ജംഗ്ഷനിലുമാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികൾ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി നവംബർ ഒന്നിന് സ്കൂൾ -കോളേജ് വിദ്യാർഥികൾ, സന്നദ്ധ സംഘനകൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്ന മനുഷ്യ ചങ്ങല,ലഹരി വിരുദ്ധ ബോധവൽക്കരണ റാലി എന്നിവ മണ്ഡലങ്ങളിൽ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published.