നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി, നിരവധിപ്പേർക്ക് പരുക്ക്

Spread the love

നെതർലാൻഡിൽ ട്രെയിനിന്റെ പാളം തെറ്റി നിരവധിപ്പേർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ഏകദേശം 50-ഓളം യാത്രക്കാരുമായിപ്പോയ പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പലർക്കും ഗുരുതരമായി പരുക്കേറ്റതായി ഡച്ച് എമർജൻസി സർവീസ് അറിയിച്ചു. ഇവരിൽ ചിലർ സംഭവസ്ഥലത്ത് തന്നെ ചികിത്സയിലാണെന്നും മറ്റുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അത്യാഹിത വിഭാഗം അറിയിച്ചു.

പാളം തെറ്റിയ ട്രെയിൻ വയലിലേക്ക് മറിഞ്ഞതായും പിന്നിലെ ബോഗിയിൽ തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published.