മന്നൂർക്കോണം :നെടുമങ്ങാട് മന്നൂർക്കൊണത്ത് പതിനെട്ടുക്കാരൻ തൂങ്ങി മരിച്ചു. മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസ് (18)ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയിൽ ആണ് സംഭവം. രാത്രിയിൽ വീട്ടുകാർ ആണ് തൂങ്ങി നിൽക്കുന്ന കൈലാസിനെ കണ്ടത് ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വലിയമല പോലീസ് ഇൻക്യുസ്റ്റ് തയാറാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഗംഗ സഹോദരിയാണ്.
