നുണകളുടെ കൂമ്പാരം; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്ക്കരിച്ചു

Spread the love

കേന്ദ്രസർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഭാരത് രാഷ്ട്ര സമിതിയും ആം ആദ്മി പാർട്ടിയും.ജനാധിപത്യപരമായ പ്രതിഷേധമമാണ് നടത്തിയതെന്ന് ബിആർഎസ് പറഞ്ഞു. അദാനി വിഷയവും ഒപ്പം തൊഴിലില്ലായ്മയും വിലക്കയറ്റവും സഭയിൽ ചർച്ച ചെയ്യണം.എന്നാൽആ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ സർക്കാർ തയ്യാറല്ല എന്നും ബിആർഎസ് എംപി കെ കേശവ റാവു പറഞ്ഞു. ഹിൻഡൻ ബർഗ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അദാനി ക്കെതിരെ അന്വേഷണം വേണമെന്നും ബിആർഎസ് ആവശ്യപ്പെട്ടു.

ബിജെപി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരുടെ നടപടികളും സഭ ചർച്ച ചെയ്യണം.കേരളം , തമിഴ് നാട് , ദില്ലി തെലങ്കാന എന്നിവിടങ്ങളിൽ സർക്കാരും ഗവർണ്ണറും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ് എന്നും ബിആർഎസ് ചൂണ്ടിക്കാട്ടി.

അദാനിയുടെ തട്ടിപ്പുകൾക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് എഎപി ആവശ്യപ്പെട്ടു.അദാനി പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് തന്നെ അദാനിയുടെ അഴിമതിയിൽ ജെ.പി.സി. അന്വേഷണം വേണമെന്നും ആം ആദ്മി ആവശ്യപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനം പ്രസംഗം നുണകളുടെ കൂട്ടമാണ് എന്ന് ബഹിഷ്കരണത്തിന് മുമ്പ് എഎപി വ്യക്തമാക്കിയിയിരുന്നു.രാഷ്ട്രപതിയുടെ സ്വന്തം വാക്കുകൾ നയപ്രഖ്യാപനത്തിൽ ഉണ്ടാകി എന്നും ആം ആദ്മിഎംപിയുമായ സഞ്ജയ് സിംഗ്  കുറ്റപ്പെടുത്തി.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാഷ്ട്രപതിയോടുള്ള വിരോധം കൊണ്ടല്ല ബഹിഷ്കരണം എന്ന് ബിആർ എസും വ്യക്തമാക്കി. എല്ലാ മേഖലകളിലും പരാജയപ്പെട്ട എൻഡിഎ സർക്കാരിൻ്റെ ഭരണവീഴ്ച്ചയ്ക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും ബിആർഎസ് പറഞ്ഞു.

Leave a Reply

Your email address will not be published.