നീലക്കടലായി അര്‍ജന്റീനന്‍ തെരുവുകള്‍; ലോകകപ്പുമായി മെസ്സിപ്പട മറഡോണയുടെ മണ്ണില്‍

Spread the love

ലോകകപ്പ് വിജയത്തിനുശേഷം മെസിയും സംഘവും അര്‍ജന്റീനനയിലെത്തി. വന്‍ സ്വീകരണമൊരുക്കി അര്‍ജന്റീനിയന്‍ ജനത. പുലര്‍ച്ചയെ രണ്ടുമണിക്കും ബ്യുണസ് ഐറിസിന്റെ തെരുവുകളില്‍ മെസ്സിയെ കാത്തു ജനലക്ഷങ്ങള്‍. ലോകകപ്പുമായി നാട്ടിലേക്കെത്തുന്ന മെസ്സിയെയും കാത്തിരിക്കുകയായിരുന്നു അര്‍ജന്റീനിയന്‍ ജനത ബ്യുണസ് ഐറിസിന്റെ തെരുവുകളില്‍. രാത്രി ഏറെ വൈകിയും തങ്ങളുടെ നായകനെയും കാത്ത് ജനലക്ഷങ്ങള്‍ അവിടെ തുടര്‍ന്നു. മുന്‍കൂട്ടി അറിയിച്ച സമയവും പിന്നിട്ട് പിന്നെയും ഏറെ കഴിഞ്ഞാണ് മെസ്സിയെയും സംഘത്തെയും വഹിച്ച് അര്‍ജന്റീനിയന്‍ എയര്‍ലൈന്‍സിന്റെ വിമാനം വന്നിറങ്ങുന്നത്.

36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് അര്‍ജന്റീനയിലേക്ക് തിരികെയെത്തുന്നത്. ലോക കപ്പ് വിജയം ആഘോഷിക്കാന്‍ തെരുവുകളില്‍ ഒത്തുചേര്‍ന്ന അര്‍ജന്റീനിയന്‍ ജനതയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ലോക കിരീടവുമായി നാട്ടിലെത്തുന്ന ടീമംഗങ്ങള്‍ക്ക് വലിയ സ്വീകരണമാണ് അര്‍ജന്റീനിയന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. രാത്രി അസോസിയേഷന്‍ ഓഫീസില്‍ തങ്ങുന്ന ടീമംഗങ്ങള്‍ പുലര്‍ച്ചയെ തുറന്ന വാഹനത്തില്‍ നഗരം ചുറ്റാനിറങ്ങും.

ഖത്തറില്‍ ആദ്യ മത്സരത്തില്‍ സൗദിയോട് തോറ്റുവെങ്കിലും തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കുതിച്ചുയരുകയായിരുന്നു അര്‍ജന്റീന. എന്നാല്‍ നാളെ പുറത്തുവരാനിരിക്കുന്ന ഫിഫ ലോക റാംഗിങ്ങില്‍ ലോകകപ്പ് നേടിയിട്ടും അര്‍ജന്റീനക്ക് ഒന്നാമതെത്താനായില്ല.

Leave a Reply

Your email address will not be published.