നിശാ ക്ലബില്‍ ലൈംഗികാതിക്രമം; ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റിൽ

Spread the love

ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസ് സ്‌പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി അക്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ആല്‍വസിനെ വിചാരണയ്ക്കായി ബാഴ്‌സലോണ കോടതിയില്‍ ഹാജരാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനാണ് ആൽവസ് ബാഴ്സലോണയിൽ എത്തിയത്. ഡിസംബര്‍ 30ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാ ക്ലബില്‍ വെച്ച് ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിക്കുന്നു.

എന്നാൽ സംഭവ ദിവസം ക്ലബില്‍ പോയതായി വ്യക്തമാക്കിയ ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറയുന്നു. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി ക്ലബുകളില്‍ കളിച്ച 39 കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബ് പ്യുമാസിന്റെ താരമാണ്.

Leave a Reply

Your email address will not be published.