നിലമ്പൂരില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമം; പമ്പുസെറ്റുകളും ഉപകരണങ്ങളും പിടികൂടി

Spread the love

നിലമ്പൂരില്‍ സ്വര്‍ണം ഖനനം ചെയ്‌തെടുക്കാന്‍ ശ്രമം. നിലമ്പൂര്‍ ചാലിയാര്‍ പുഴയുടെ മമ്പാട് കടവില്‍ വലിയ ഗര്‍ത്തകള്‍ ഉണ്ടാക്കി മോട്ടോര്‍ സ്ഥാപിച്ചാണ് സ്വര്‍ണ ഖനനം നടത്തുന്നത്. സംഭവത്തില്‍ ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളും കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. സ്വര്‍ണ്ണഖനനം നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published.