നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ; ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല

Spread the love

ശാസ്ത്രം സത്യമെന്ന നിലപാടിലുറച്ച് സ്പീക്കർ എ എൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ല എന്നും
വിശ്വാസത്തിന്റെ പേരിൽ വർഗീയത അഴിച്ചുവിടരുത് എന്നും എ എൻ ഷംസീർ ഉറച്ചു പറഞ്ഞു. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, ഭിന്നിപ്പുണ്ടാക്കാൻ ഒരാളെയും അനുവദിക്കരുത് എന്നും ഷംസീർ വ്യക്തമാക്കി. വസ്തുതകൾ അല്ലാത്ത കാര്യങ്ങൾ വിദ്യാർത്ഥികളെ പഠിപ്പിക്കരുത്.വിശ്വാസത്തിന്റെ മറവിൽ വർഗീയത അഴിച്ചുവിടുന്നത് കണ്ടു നിൽക്കാനാവില്ല. മതനിരപേക്ഷയാണ് ഇന്നിന്റെ ആവശ്യം. മതേതരത്വമെന്നാൽ മതനിരാസമല്ല. ശാസത്രപ്രോത്സാഹനം വിശ്വാസത്തെ തള്ളൽ അല്ല എന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published.