നിര്‍ണായക ദിനം: അപകീർത്തി കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഇന്ന്

Spread the love

അപകീർത്തി കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വെള്ളിയാ‍ഴ്ച വിധി പ്രഖ്യാപിക്കും. സൂറത്ത് വിചാരണ കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ അപ്പീൽ.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിലാണ് കേസ്. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്‍റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു.

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറെ നിർണായകമാണ് ഹൈക്കോടതി വിധി. അനുകൂല ഉത്തരവ് ഉണ്ടായാൽ രാഹുലിന്‍റെ അയോഗ്യത നീങ്ങും. വിചാരണ കോടതിവിധി ഹൈക്കോടതി ശരി വെച്ചാൽ വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടികൾ ആരംഭിക്കും.

Leave a Reply

Your email address will not be published.