പെരുമ്പാവൂർ അയ്മുറി മണിയച്ചേരി വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യാമ്മ (78), പെരുമ്പാവൂർ തൊടാപ്പറമ്പ് മണേലിക്കുട്ടി വീട്ടിൽ ചിന്നൻ ഭാര്യ ബീന (45) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 6.30 ഓടെ ദേശീയ പാതയിൽ അങ്കമാലി പഴയ നഗരസഭ ഓഫീസിന് മുൻപിലാണ് അപകടം. ഓട്ടോയിൽനിന്നും ഇറങ്ങി ജോലി സ്ഥലത്തേക്കു പോകുമ്പോൾ നിയന്ത്രണംവിട്ട ലോറി ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടമുണ്ടാക്കിയ ലോറി ഓട്ടോയിൽ ഇടിച്ചശേഷം നഗരസഭാ ഓഫീസിന്‍റെ പാർക്കിംഗ് ഏരിയയിലെ ഭിത്തിയിലിടിച്ചാണ് നിന്നത്. ഓട്ടോ ഡ്രൈവർ മുടിക്കൽ എടയത്ത് ലാലു (52) വഴിയാത്രക്കാരായ അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ പുനലൂർ സ്വദേശി എൻ.എസ്. അനിൽകുമാർ (47), കൊട്ടാരക്കര വാളകം സ്വദേശി സിനി (48) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു