നാളെ തൃശ്ശൂരിൽ പുഴയ്ക്കൽപാടം ബഹുനില വ്യവസായ സമുച്ചയത്തിൻ്റെ ഉദ്ഘാടനമാണ്. 2.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 113 വ്യവസായ യൂണിറ്റുകൾ. ആദ്യഘട്ടത്തിൽ ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായി പണികഴിപ്പിച്ച ഒരു സമുച്ചയവും രണ്ടാംഘട്ടത്തിൽ 1.29 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 2 നിലകളിലായി പണികഴിപ്പിച്ച മറ്റൊരു സമുച്ചയവും ചേർന്ന് തൃശ്ശൂർ ജില്ലയിലേക്ക് കൊണ്ടുവരാൻ പോകുന്നത് 200 കോടി രൂപയുടെ നിക്ഷേപമാണ്. പ്രത്യക്ഷവും പരോക്ഷവുമായി 2000 തൊഴിലും.

Spread the love

തൃശൂരിൻ്റെ ഹൃദയഭാഗത്തായി ഇത്രയും സംരംഭങ്ങൾ ആരംഭിക്കുന്നതോടെ ജില്ലയിൽ വലിയ വ്യാവസായിക മുന്നേറ്റം സാധ്യമാകും. ഇത് തൃശ്ശൂരിന്റെ കാര്യത്തിൽ മാത്രമല്ല. കഴിഞ്ഞ ദിവസമാണ് കാസർഗോഡ് ജില്ലയിലെ അനന്തപുരം വ്യവസായപാർക്കിൽ 13 വ്യവസായ യൂണിറ്റുകൾ ഒരു ദിവസം ആരംഭിച്ചത്. ഇന്നലെയാണ് ഇടുക്കി ജില്ലയിൽ സുഗന്ധവ്യഞ്ജന വ്യവസായങ്ങൾക്ക് മാത്രമായി കിൻഫ്ര സ്പൈസസ് പാർക്ക് ആരംഭിച്ചത്.
എല്ലാ ജില്ലകളിലും വ്യവസായശാലകൾ ഉയരുകയാണ്. കേരളം വ്യവസായ സൗഹൃദ റാങ്കിങ്ങിൽ മുന്നോട്ടുപോകുകയുമാണ്. നമുക്കൊന്നിച്ച് മുന്നേറാം.

Leave a Reply

Your email address will not be published.