നായക്ക് വേണ്ടി 16 ലക്ഷത്തിന്റ വീട് നിര്‍മിച്ച് യുവാവ്, വൈറലായി വീഡിയോ..

Spread the love

പലരും ഇന്ന് സ്വന്തം കുടുംബാഗങ്ങളെ പോലെ തന്നെയാണ് നായ്കളെയും കാണുന്നത്. വളരെ പ്രാധാന്യത്തെടയാണ് മൃഗങ്ങളെയും അവര്‍ സംരക്ഷിക്കുന്നത്. അവയ്ക്ക് വേണ്ടി എത്ര പണം ചെലവിടാനും പലരും ഒരുക്കമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ യുവാവ്.

തന്റെ നായയ്ക്ക് വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടിയ 16.5 ലക്ഷം രൂപ ചിലവഴിച്ചാണ് ഈ വീട് പണിതിരിക്കുന്നത്. യൂട്യൂബറായ ബ്രെന്റ് റിവേരയാണ് സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ തന്റെ നായയ്ക്ക് വേണ്ടി ഈ മനോഹരമായ വീട് പണിതിരിക്കുന്നത്.

മേല്‍ക്കൂരയുള്ള വീട്ടില്‍ സ്റ്റെയറും വേലിയും ഒക്കെ ഉണ്ട്. നായക്കായി പ്രത്യേകമായ ഒരു ബെഡ്‌റൂമുണ്ട്. കൂടാതെ ഒരു മിനി ഫ്രിഡ്ജ്, ടിവി, നായയ്ക്ക് സ്വന്തമായി ഒരു വാര്‍ഡ്രോബ് എല്ലാം വീടിനകത്തുണ്ട്. ഒപ്പം, സ്റ്റെയറിന് മുകളില്‍ കുഷ്യന്‍സും തലയണയും ഒക്കെ വെച്ച് ഒരു ബെഡ്ഡും സെറ്റും ചെയ്തിട്ടുണ്ട്. ബീന്‍ ബാഗ്, കൗച്ച് എന്നിവയും ഈ വീടിന്റെ ഭാഗമാണ്. ഈ വീടിന് പുറത്ത് ചാര്‍ളീസ് ഹൗസ് എന്നൊരു ബോര്‍ഡും വച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വീടിന്റെ വീഡിയോ പങ്ക് വച്ചതോടെ വൈറലായി

Leave a Reply

Your email address will not be published.