നവകേരള സദസ്സിനെ ഹൃദയത്തിലേറ്റുവാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. ജനങ്ങളെ അറിയുകയും അവർക്ക് താങ്ങും തണലുമായി ചേർന്നു നിൽക്കുകയും ചെയ്യുന്ന ജനകീയ സർക്കാരിനുമാത്രം സ്വീകരിക്കാൻ കഴിയുന്ന സമീപനമാണ് നവകേരള സദസ്സ്. സർക്കാർ ചെയ്ത കാര്യങ്ങളും ചെയ്യാൻ പോകുന്ന കാര്യങ്ങളും ജനങ്ങളോട് പറയുകയും ഭരണത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്യുന്നത് ഉജ്ജ്വലമായ ജനാധിപത്യ മാതൃകയാണ്. ഇങ്ങനെയൊരു രീതി സ്വീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. നവകേരള സദസ്സിന്റെ മുന്നോടിയായി തളിപ്പറമ്പ് മണ്ഡലത്തിൽ സംഘടിപ്പിച്ച നവകേരള മോർണിംഗ് വാക്കിൽ പങ്കെടുത്തു. സിഎച്ച് നഗർ മുതൽ ഒഴക്രോം വരെയാണ് മോർണിംഗ് വാക്ക് സംഘടിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

Spread the love
https://www.youtube.com/live/GPXRNp8xXOM?si=WUd-fA7xfX5IR2oW

Leave a Reply

Your email address will not be published.