നല്ല ഡോക്ടർമാർ ഉണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു

Spread the love

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നുണ്ടായ ‘അപ്രതീക്ഷിത’ അനുഭവം..!

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് എന്‍റെ പിതാവിന്‍റെ മൂക്കിനുളളിലുണ്ടായ അരിമ്പാറ പോലുളള ഒന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ത്വക്ക് രോഗ(Dermatology) വിഭാഗത്തില്‍ കാണിക്കുന്നത്., മുന്‍കാലങ്ങളിലെ അനുഭവം വെച്ച് വലിയ പ്രതീക്ഷയോടെയല്ല കാണിച്ചതെങ്കിലും, ഒ.പിയില്‍ ഉണ്ടായിരുന്ന ഒരു ലേഡി ഡോക്ടര്‍ (പുതുതായി വന്ന ഡോക്ടറുടെ പേര് ഡോ.ഹസീന എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്.) വിശദമായി പരിശോധിച്ച് ഇത് കരിയിച്ച് കളയാമെന്നും, ശനിയാഴ്ച വന്നോളൂ എന്നും, മാറ്റമുണ്ടെങ്കില്‍ വിളിച്ച് പറയാമെന്നും പറഞ്ഞ് ഉപ്പാന്‍റെ മൊബൈല്‍ നമ്പറടക്കം ഡോക്ടര്‍ ചോദിച്ച് എഴുതി എടുക്കുകയും ചെയ്തു..

വെളളിയാഴ്ച(13-10-23) തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഉപ്പാന്‍റെ ഫോണിലേക്ക് ഡോക്ടറുടെ വിളിവരുന്നത്.,
വിളിക്കുന്നത് ജില്ലാ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ ഉപ്പ ആദ്യം വിശ്വസിച്ചില്ലെങ്കിലും, മൂക്കിലെ അരിമ്പാറ കരിയിച്ച് കളയാന്‍ നിങ്ങള്‍ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ഒരാളേയും ഒപ്പം കൂട്ടി ആശുപത്രിയിലെത്തി ഒ.പി ചീട്ടില്‍ സീല്‍ ചെയ്ത് ഓപറേഷന്‍ തീയേറ്ററിനടുത്തേക്ക് വന്നോളൂ..”
എന്ന് പറഞ്ഞപ്പോഴാണ് വിളിച്ചത് ഡോക്ടര്‍ തന്നെയാണെന്ന് ഉപ്പാക്ക് വിശ്വാസമായത്..!

നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സ തേടി പോകാന്‍ തുടങ്ങിയിട്ട് എത്രയോ പതിറ്റാണ്ടുകളായെങ്കിലും ഈ കാലത്തിനിടയില്‍ ആശുപത്രിയില്‍ നിന്നും തീര്‍ത്തും അപ്രതീക്ഷിതമായി ഇങ്ങനെയൊരു അനുഭവം കേള്‍ക്കുന്നത് ആദ്യമായിട്ടായിരിക്കണം ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ വിളിച്ചിരുന്നെന്നും രണ്ടാം ശനിയാഴ്ച ആയിട്ടും നാളെ ആശുപത്രിയിലേക്ക് എത്താന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞപ്പോള്‍ എനിക്കും ആശ്ചര്യവും, അത്ഭുതവുമാണ് തോന്നിയത്.!

ശനിയാഴ്ച രാവിലെ ആശുപത്രിയില്‍ എത്തി ചികിത്സ കഴിഞ്ഞപ്പോള്‍, ബില്ലടക്കുന്ന കൗണ്ടറില്‍ പോയി 50 രൂപ ബില്ലടച്ച് വരാന്‍ പറഞ്ഞു., മരുന്നെല്ലാം ആശുപത്രി ഫാര്‍മസിയില്‍ നിന്നും കിട്ടി.,
സ്വകാര്യ ആശുപത്രിയിലാണെങ്കില്‍ ഇത്തരം ചികിത്സകള്‍ക്ക് എത്രയാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുളളൂ.,

ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരടക്കം നിരവധി രോഗികള്‍ ഇത്തരത്തിലുളള പല ചികിത്സക്കായി അന്ന് അവിടെ എത്തിയിട്ടുണ്ടായിരുന്നു.
വളരെ മാന്യമായി പെരുമാറുന്ന ഡോക്ടര്‍മാരും മറ്റു സ്റ്റാഫുകളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്., ഇത്തരം നല്ല അനുഭവങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന പാവങ്ങളെ സംബന്ധിച്ച് വളരെ ആശ്വാസവും, സന്തോഷവും നല്‍കുന്നതാണ്..!

ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അന്ന് ഇത്തരം ചികിത്സക്കെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട രോഗികളുമായി ആശുപത്രിയുടെ പുറത്തേക്ക് ഭക്ഷണം കഴിക്കാന്‍ വന്ന ഡോക്ടര്‍ ‘ഇവിടെ ഹോട്ടല്‍ എവടെയാണുളളതെന്ന്’ ചോദിച്ച് അവരേയും കൂടെ കൂട്ടി ആശുപത്രിക്ക് അടുത്തുളള ഹോട്ടലിലേക്ക് കയറിപ്പോകുന്നതും കണ്ടു.,

ഡോക്ടര്‍മാര്‍ സ്വകാര്യ പരിശോധന നടത്തുന്ന ഇടങ്ങളില്‍ പോയി പണം നല്‍കിയെങ്കില്‍ മാത്രമാണ് പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ഇത്തരത്തിലുളള പല ചികിത്സയും നടത്താന്‍ തയ്യാറായി കണ്ടിട്ടുളളൂ.,
പണം നല്‍കാത്തതിന്‍റെ പേരില്‍ പാവങ്ങള്‍ക്ക് ചികിത്സ നിഷേധിക്കുന്നതും, ചികിത്സ വൈകിപ്പിക്കുന്നതുമായ നിരവധി വാര്‍ത്തകളും നമ്മള്‍ പലപ്പോഴും കാണാറുണ്ട്.,

ആതുരസേവനം വെറും കച്ചവടം മാത്രമായി കാണുന്ന ഈ കാലത്ത്
അതില്‍ നിന്നെല്ലാം വിഭിന്നമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന പാവങ്ങളെ നല്ല രീതിയില്‍ ചികിത്സിക്കുകയും, വളരെ സ്നേഹത്തോടേയും, മാന്യമായും പെരുമാറി ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്ന ഡോക്ടര്‍മാരേയും, മറ്റു ആശുപത്രി ജീവനക്കാരേയും ജനങ്ങള്‍ എന്നും ദൈവതുല്യരായി കാണും എന്നത് ഉറപ്പാണ്.,

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വന്നിട്ടുളള ഇത്തരത്തിലുളള നല്ലമാറ്റങ്ങള്‍ സ്വാഗതാര്‍ഹവും, അഭിനന്ദനാര്‍ഹമാണ്.,

ജില്ലാ ആശുപത്രിയില്‍ ഇനിയും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ കൊണ്ടുവരികയും,, രോഗികളോട് മാന്യമായി പെരുമാറുകയും നല്ലരീതിയിലുളള പരിശോധനയും, ചികിത്സയും, പരിചരണവും ഉറപ്പ് വരുത്തുകയും ചെയ്യുന്ന മനുഷ്യത്വമുളള ഡോക്ടര്‍മാരും, ജീവനക്കാരും മാത്രം ഉണ്ടാവുകയും ചെയ്യട്ടെ…

ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികള്‍കളെ ചേര്‍ത്ത് നിര്‍ത്തി അവര്‍ക്ക് നല്ല ചികിത്സ ഉറപ്പാക്കുവാനും, ആശുപത്രിയുടെ നന്മക്കും, വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു

Leave a Reply

Your email address will not be published.