നയന സൂര്യന്റെ ദുരൂഹ മരണം;പുനഃരന്വേഷണത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു

Spread the love

സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച് പുനഃരന്വേഷണത്തില്‍ മൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. നയനയുടെ സഹോദരന്‍ മധുവില്‍ നിന്നാണ് മൊഴിയെടുക്കുന്നത്.

തിരുവനന്തപുരത്തെ ജവഹര്‍ നഗറിലുള്ള ക്രൈംബ്രാഞ്ചി ഓഫീസിലാണ് മൊഴിയെടുപ്പ്. മുമ്പ്് മൊഴിയെടുത്തവരില്‍ നിന്ന് വിട്ടുപോയ കാര്യങ്ങളോ പുതിയ വിവരങ്ങളോ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. നയന മരിച്ചു കിടന്ന മുറിയില്‍ ആദ്യം പ്രവേശിച്ച മൂന്ന് സുഹൃത്തുക്കളുടെ മൊഴിയും വീണ്ടും എടുക്കും.

ആദ്യഘട്ട അന്വേഷണം നടത്തിയ മ്യൂസിയ സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വിശദമായി മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published.