നടിയെ ആക്രമിച്ച കേസ്, മെയ് 8-ലേക്ക് മാറ്റി..

Spread the love

നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് 8-ലേക്ക് മാറ്റി. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മഞ്ജുവാര്യർ അടക്കം നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.

എന്നാൽ സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ മഞ്ജു വാര്യർ, ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ വിസ്താരം സുപ്രീംകോടതി തീരുമാനത്തിന് പിന്നാലെ നടന്നിരുന്നു.

Leave a Reply

Your email address will not be published.