നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വീണ്ടും വിവാഹിതനായി

Spread the love

അറുപതാം വയസ്സിൽ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയ്ക്ക് പ്രണയസാഫല്യം. അസം സ്വദേശിനി രൂപാലി ബറുവയാണ് വധു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചെറിയ ചടങ്ങിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ആശിഷ് വിദ്യാര്‍ഥി ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ്. സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനാണ് ആശിഷ്.

രണ്ട് സംസ്‌കാരങ്ങളുടെ സമന്വയമായിരുന്നു വിവാഹം. അസമില്‍ നിന്നുള്ള വെള്ളയും സ്വര്‍ണ്ണനിറവും കലര്‍ന്ന മേഖേല ചാദോറില്‍ സുന്ദരിയായി രൂപാലി എത്തിയത്. അതേസമയം മുണ്ടും ജുബ്ബയും അണിഞ്ഞ് കേരള ലുക്കിലാണ് നടന്‍. ഗുവാഹത്തി സ്വദേശി രൂപാലി കൊല്‍ക്കത്തയില്‍ ഒരു ഫാഷന്‍ സ്റ്റോര്‍ നടത്തിവരികയാണ്. നേരത്തെ മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രാജോഷി ബറുവയെ വിവാഹം ആശിഷ് വിദ്യാര്‍ഥി വിവാഹം കഴിച്ചിരുന്നു.

ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ ആശിഷ് വിദ്യാര്‍ത്ഥി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1962 ജൂണ്‍ 19 ന് ഡല്‍ഹിയിലാണ് നടന്‍ ജനിച്ചത്. 1986 മുതല്‍ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാത്തി, ബംഗാളി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 11 വ്യത്യസ്ത ഭാഷകളിലായി 300 ഓളം സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞു.

Leave a Reply

Your email address will not be published.