നടത്തത്തിന് ഒരു രൂപ; ‘പ്രഭാത നടത്തത്തിന് കാശ് തരില്ല’ പ്രതിഷേധം നടത്തി

Spread the love

വിചിത്ര തീരുമാനവുമായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ.പാലക്കാട് കോട്ടക്ക് ചുറ്റുമുള്ള നടപ്പാതയിൽ പ്രഭാത നടത്തത്തിന് ജൂൺ 1 മുതൽ ഫീസ് ഈടാക്കും എന്ന അധികൃതരുടെ തീരുമാനത്തിരെ സിപിഐഎം പ്രതിഷേധ നടത്തം സംഘടിപ്പിച്ചു.‘പ്രഭാത നടത്തത്തിന് കാശ് തരില്ല’ എന്ന ബാനറുമുയർത്തിയാണ് സിപിഐഎം നേതൃത്വത്തിൽ നൂറു കണക്കിന് പ്രവർത്തകൾ പ്രതിഷേധം ഉയർത്തിയത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഏരിയാ സെക്രട്ടറി കെ.കൃഷ്ണൻ കുട്ടി , ജില്ലാ കമ്മിറ്റി അംഗം ടി.കെ നൗഷാദ്, ഏരിയാ സെന്റർ അംഗങ്ങളായ വി.സുരേഷ്, അജിത്ത് സക്കറിയ, സി.പി. പ്രമോദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.