നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

Spread the love

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. നടക്കുന്നത് അപ്രസക്തമായ നീക്കങ്ങളാണെന്നും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ലോകായുക്ത പറഞ്ഞു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ജോര്‍ജ്ജ് പൂന്തോട്ടത്തിന് അസുഖമെന്നാണ് ജൂനിയര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ പറഞ്ഞത്. ഇതോടെ ഹര്‍ജിയില്‍ എന്ത് ചെയ്യണമെന്ന് ലോകായുക്ത ചോദിച്ചു. എല്‍എല്‍ബി പഠിച്ചിട്ടു വരണമെന്ന് ഹര്‍ജിക്കാരന്റെ ജൂനിയര്‍ അഭിഭാഷകനോട് കോടതി പറഞ്ഞു. സാധാരക്കാരുടെ മറ്റുകേസുകള്‍ പരിഗണിക്കേണ്ട സമയമാണ് കളയുന്നത്. നിങ്ങള്‍ പറഞ്ഞ ദിവസമാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്നിട്ടും അഭിഭാഷകന്‍ ഹാജരായില്ല. ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം കളയുകയാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.