ധ്യാൻ ശ്രീനിവാസൻ്റെ ഷൂട്ടിംഗ് ലോക്കേഷനിൽ വാഹനാപകടം; ഒഴിവായത് വൻ ദുരന്തം

Spread the love

ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന തൊടുപുഴയിൽ ചിത്രകരണം പുരോഗിമിക്കുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻ്റെ ചിത്രകരണ വേളയിൽ വാഹനാപകടം. നടൻ ചെമ്പിൽ അശോകൻ,ഗൗരി നന്ദ, ചാലി പാല എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്.

സിനിമാ ഷൂട്ടിംഗിനിടയിൽ താരങ്ങൾ സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനത്തിന് വലിയ വേഗത ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാക്കി.അപടകത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ഗായത്രി അശോകാണ് ചിത്രത്തിലെ നായിക.

Leave a Reply

Your email address will not be published.