ധീര ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി

Spread the love

ചത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ മുഹമ്മദ് ഹക്കീമിന് നാടിന്റെ അന്ത്യാഞ്ജലി. ഹക്കീമിന്റെ മൃതദേഹം രാത്രി ഒമ്പതരയോടെ പാലക്കാട്ടെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാത്രിയാണ് മാവോയിസ്റ്റാക്രമണത്തിൽ മുഹമ്മദ് ഹക്കീം കൊല്ലപ്പെട്ടത്. ധോണിയിലെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ഉമ്മിനി സ്കൂളില്‍ പൊതു ദർശനം നടക്കുകയാണിപ്പോൾ.

തുടർന്ന് 10 മണിയോടെ ഉമ്മിനി ജുമാമസ്ജിദിൽ ഖബറടക്കും. രണ്ടു മാസം മുൻപാണ്ഹക്കിം നാട്ടിൽ വന്ന് മടങ്ങിയത്. മുൻ ഹോക്കിതാരം കൂടിയായ മുഹമ്മദ് ഹക്കിം 2007ലാണ് സർവ്വീസിൽ കയറുന്നത്. രണ്ടു വർഷമായി CRPF COBRA വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു.

Leave a Reply

Your email address will not be published.