ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നാല്പത്തിനാലാം സ്ഥാനത്ത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ദേശീയ റാങ്കിങ്ങില്‍ ഉള്‍പ്പെടുന്നത്.

ദന്തല്‍ കോളേജുകളില്‍ തിരുവനന്തപുരം ദന്തല്‍ കോളേജ് ഇരുപത്തിയഞ്ചാം റാങ്കും നേടി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉള്‍പ്പെടെ പരിശ്രമിച്ച മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ എല്ലാ അംഗങ്ങള്‍ക്കും മന്ത്രി നന്ദിയും അറിയിച്ചു.
