ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്: പരുക്കേറ്റ യുവതികള്‍ കൊല്ലപ്പെട്ടു

Spread the love

ദില്ലി ആർ.കെ പുരത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വെടിവെയ്പ്പില്‍ രണ്ട് യുവതികള്‍ കൊല്ലപ്പെട്ടു. ആർകെ പുരം അംബേദ്‌കർ കോളനിയിലെ താമസക്കാരായ പിങ്കി(30) ജ്യോതി (29) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായ പരുക്കേറ്റ ഇരുവരെയും ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ചവരും കൊല്ലപ്പെട്ടവരും ബന്ധുക്കളാണെന്നാണ് വിവരം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്  കൊലപാതകമെന്നാണ് വിവരം. ഒളിവിലായിരുന്ന പ്രതികളെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആർകെ പുരം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.അതേസമയം സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ദില്ലി പൊലീസിനെയും വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നു. ദില്ലിയിൽ ക്രമസമാധാനം തകർന്നുവെന്നും കേന്ദ്രം കടമ നിർവഹിക്കാതെ ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.