ദില്ലിയിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടുത്തം

Spread the love

ദില്ലി മുഖർജി നഗറിൽ മത്സര പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വൻ തീപിടിത്തം. തീപിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ ജനൽ വഴി കയറുപയോഗിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

11 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അത്ര വലുതല്ലാത്ത ഇലക്ട്രിക് മീറ്ററിലാണ് തീ പടർന്നതെന്നും എന്നാൽ പുക ഉയർന്നതിനെ തുടർന്ന് കുട്ടികൾ പരിഭ്രാന്തരായി കെട്ടിടത്തിന്റെ പിൻവശത്ത് നിന്ന് താഴേക്ക് വരാൻ തുടങ്ങിയെന്നും, ഇതുമൂലം 4 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.