ദില്ലിയിൽ ആശ്വാസം; യമുനയിൽ ജലനിരപ്പ് താഴുന്നു

Spread the love

ദില്ലിയിലെ ജനങ്ങൾക്ക് ആശ്വാസമായി യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. നദിയിലെ ജലനിരപ്പ് അപകടകരമായ അളവിൽനിന്ന് 205 മീറ്ററായി കുറഞ്ഞു.

ദില്ലിയിലെ പ്രധാന പാതകളിലെ വെള്ളമെല്ലാം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ രാജ്ഘട്ട്, ഐടിഒ, യമുന വിഹാർ, ഐഎസ്ബിടി ബസ് ടെർമിനൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗതക്കുരുക്കും കുടിവെള്ളക്ഷാമവും രൂക്ഷമായിത്തന്നെ തുടരുന്നു. ഇന്ന് മുതൽ സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനങ്ങളും പൂർണ്ണ തോതിലാകും.

Leave a Reply

Your email address will not be published.