തെരുവുനായ ശല്യം രൂക്ഷം; 15 പേര്‍ക്ക് കടിയേറ്റു

Spread the love

മലപ്പുറം വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷം. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായി 15 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലിലും മറ്റു ശരീരഭാഗങ്ങളിലും കടിയേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വഴിയരികില്‍ നിന്നാണ് എല്ലാവര്‍ക്കും കടിയേറ്റത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുകയും ഗുരുതരമായി പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ കുട്ടികളടക്കമുള്ളവര്‍ ഭീതിയിലാണ്. ഇരുചക്രവാഹനങ്ങള്‍ക്ക് മുന്നിലേക്ക് നായ എടുത്തുചാടുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published.