തൃശ്ശൂരിലെ മരമില്ലില്‍ വന്‍ തീപിടുത്തം

Spread the love

തൃശ്ശൂര്‍ കുന്നംകുളം മരത്തങ്ങോട് മരമില്ലില്‍ വന്‍ തീപിടുത്തം. ചൊവ്വന്നൂര്‍ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇന്റസ്ട്രീസ് ആന്റ് ഫര്‍ണ്ണീച്ചര്‍ വര്‍ക്ക്‌സ് മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തേക്ക്, ഈട്ടി മരങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും കത്തി നശിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മരത്തംകോട് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവര്‍ത്തിച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂര്‍ തൃശൂര്‍ എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 7 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി രണ്ട് മണിക്കൂറിലതികം സമയമെടുത്താണ് തീയണക്കാന്‍ ആയത്. കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published.