തുടർച്ചയായി ക്രൂയിസ് മിസൈലുകൾ തൊടുത്ത് ഉത്തര കൊറിയ..

Spread the love

അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന  ക്രൂയിസ് മിസൈലുകളുടെ തുടർച്ചയായ പരീക്ഷണം തുടർന്ന് ഉത്തര കൊറിയ. ഹംഗ്യോങ് പ്രവിശ്യയിൽ നിന്നും  ഉത്തര കൊറിയ ഒന്നിലധികം മിസൈലുകൾ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയും അമേരിക്കൻ സൈന്യവും സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയത്.

സൈന്യം അതീവ ജാഗ്രതയിലാണെന്നും ദക്ഷിണ കൊറിയൻ, യുഎസ് ഇന്റലിജൻസ് അധികൃതർ മിസൈലുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്യുന്നുണ്ടെന്നും ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

അടുത്തിടെ രാജ്യത്തിന്റെ ആയുധശേഷി പരിശോധിച്ചതിന് പിന്നാലെ യുദ്ധസജ്ജരായിരിക്കാൻ സൈനികർക്ക് കിങ് ജോങ് ഉൻ നിർദ്ദേശം നൽകിയതും അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published.