തുടര്‍ച്ചയായി കാട്ടുമൃഗങ്ങള്‍ ചാകുന്നു ; കടുവ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി

Spread the love
തുടര്‍ച്ചയായി കാട്ടുമൃഗങ്ങള്‍ ചാകുന്നു ; കടുവ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി

തിരവനന്തപുരം: കണ്ണൂര്‍ കൊട്ടിയൂരില്‍ കമ്ബിവേലിയില്‍ കുരുങ്ങി കടുവ ചത്ത സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി.

ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനോടാണ് നിര്‍ദേശം നല്‍കിയത്. കൊട്ടിയൂരിലെ പന്ന്യാര്‍മലയിലാണ് കടുവയെ കമ്ബിവേലിയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇതിനെ പിന്നീട് മയക്കുവെടി വെച്ച്‌ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുമ്ബോള്‍ കോഴിക്കോട് വെച്ചായിരുന്ന ചത്തത്.

മണിക്കൂറുകളോളം കടുവ കമ്ബിവേലിയില്‍ കുടുങ്ങിക്കിടന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമം നടത്തി അവശനാകുകയും ചെയ്തിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താന്‍ കഴിയൂ. അതേസമയം തുടര്‍ച്ചയായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും നാശനഷ്ടം ഉണ്ടാക്കുന്നതും മയക്കുവെടി വെച്ച ശേഷം ജീവന്‍ നഷ്ടമാകുന്നതും സര്‍ക്കാരിനും വനംവകുപ്പിനും സമ്മര്‍ദ്ദമായി മാറുന്നുണ്ട്. നേരത്തേ കര്‍ണാടകത്തില്‍ നിന്നും വന്ന റേഡിയോകോളര്‍ വെച്ചിരുന്ന തണ്ണീര്‍കൊമ്ബനും മയക്കുവെടി വെച്ച്‌ മറ്റൊരിടത്തേക്ക് മാറ്റുന്നതിനിടയില്‍ ചെരിഞ്ഞിരുന്നു.

കര്‍ണാടകയില്‍ നിന്നും മാനന്തവാടിയില്‍ എത്തുകയും ജനവാസകേന്ദ്രത്തില്‍ ഇറങ്ങുകയും ചെയ്ത കാട്ടനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ദ്ധരും ചേര്‍ന്ന് മയക്കുവെടി വെയ്ക്കുകയും കുങ്കിയാനയുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയും ചെയ്തിരുന്നു. കര്‍ണാടക വനത്തിലേക്ക് കൊണ്ടുവിടാനായി കൊണ്ടുപോകുമ്ബോള്‍ ചെരിയുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ തന്നെ കാട്ടാന ഒരാളെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവവുമുണ്ടായത്്. ഈ മോഴയാനയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിലുമാണ്.

Leave a Reply

Your email address will not be published.