തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റി ‘തുഞ്ചത്ത് എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’എന്നാക്കുമെന്ന് പി കെ കൃഷ്ണദാസ്

Spread the love

സംസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷന്‍ ആണ് തിരൂര്‍. തിരൂര്‍ സ്റ്റേഷന്റെ പേര് മാറ്റി ‘തുഞ്ചത്ത് എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍’എന്നാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്.തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ച് അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പേര് മാറ്റണമെന്ന ആവശ്യം ജനങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. പേര് മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശുപാര്‍ശ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published.