കോണ്‍ഗ്രസ്സ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പരാതിയില്‍ ഉറച്ച് ഗ്രൂപ്പുകള്‍.
തിരുവനന്തപുരത്ത് നഗരസഭ കൗണ്‍സിലര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് നല്‍കുന്നതിൽ വരെ എത്തിയിരിക്കുന്നു കോൺഗ്രസിൽ ഉണ്ടായിരിക്കുന്ന പുതിയ പൊട്ടിത്തെറി. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുന്നൂവെന്ന് മണ്ണന്തല കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു ഡിസിസി പ്രസിഡൻ്റ് പാലോട് രവിക്ക് നൽകിയ കത്തില്‍ പറയുന്നു.

അതേസമയം വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. എന്നാല്‍ പല ജില്ലകളിലും നേതാക്കളുടെ പ്രതിക്ഷേധം ശക്തമായി ഉയർന്ന് വരികയാണ്.ഉള്ളൂര്‍ ബ്ലോക്ക് അധ്യക്ഷനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്. പുതിയ ബ്ലോക്ക് പ്രസിഡൻ്റായി നിയമിതനായ ആള്‍ ഗ്രൂപ്പ് നേതാവിന്റെ ബിസിസന് പങ്കാളിയാണെന്നാണ് ആക്ഷേപം. അരുവിക്കര, കാട്ടാക്കട, വിളിപ്പില്‍ കരമനയിലും പാർട്ടിക്കുള്ളിൽ തർക്കം രൂക്ഷമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശബരിനാഥനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അധ്യക്ഷനായെന്നും പരാതി ഉയരുന്നുണ്ട്.
