തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടില്ല, മാതാപിതാക്കളും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയില്‍ : വി ശിവന്‍കുട്ടി

Spread the love

തിരുവനന്തപുരം; തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസ്സുകാരിയെക്കുറിച്ച്‌ ഇതുവരെയും സൂചന ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ഛനും അമ്മയും അപ്പൂപ്പനും പൊലീസ് കസ്റ്റഡിയിലാണെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് അര്‍ധ രാത്രി കാണാതായത്. കറുപ്പും വെളുപ്പും ചേര്‍ന്ന നിറത്തിലുള്ള ടീ ഷര്‍ട്ടാണ് കുട്ടി ധരിച്ചിരിക്കുന്നത്. ഇന്നലെ അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിട്ടുണ്ട്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പരിശോധന ശക്തമാക്കി. അതിഥി തൊഴിലാളികളെയും കുടുംബത്തിനൊപ്പം വന്ന ആളുകളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

സാധ്യമായ എല്ലാവശങ്ങളും പരിശോധിച്ച്‌ സര്‍ക്കാര്‍ കുട്ടിയെ കണ്ടെത്താനുള്ള പരിശ്രമം നടത്തിവരികയാണ്. രാത്രി 2.30 നാണ് കുട്ടിയെ കാണാനില്ലെന്ന കാര്യം അറിയുന്നത്. എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അന്വേഷിച്ചുവരികയാണ്. വളരെ ജാഗ്രതയോടെയാണ് അന്വേഷിക്കുന്നത്. ഉദാസീനത കാണിക്കുന്ന പ്രശ്നമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു

Leave a Reply

Your email address will not be published.