തിരുവനന്തപുരം. വ്യവസായവകുപ്പിനും, മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറേറ്റിനുമെതിരെ രൂക്ഷവിമർശനവുമായി ക്വാറി ഉടമകളുടെ സംഘടനകൾ.

Spread the love

തിരുവനന്തപുരം. വ്യവസായവകുപ്പിനും, മൈനിംഗ് ആൻ്റ് ജിയോളജി ഡയറക്ടറേറ്റിനുമെതിരെ രൂക്ഷവിമർശനവുമായി ക്വാറി ഉടമകളുടെ സംഘടനകൾ.

ലോകസഭാ തെരഞ്ഞടുപ്പിൽ സർക്കാറിനെതിരെ വോട്ടു രേഖപ്പെടാത്തണമെന്ന പരോക്ഷ വിമർശനമാണ് ക്വാറി മേഖലയിലെ സംഘടനകളുടെ കോ- ഓഡിനേഷൻ സംസ്ഥാന ജനറൽ കൺവീനറുടെ പേരിലുള്ള സന്ദേശമാണ് ഉടമകളുടെയും തൊഴിലാളികളുടെയും വാട്സ്അപ്പ് ഗ്രൂപ്പുകൾ വഴി വ്യാപകമായി പ്രചരിക്കുന്നത്. വ്യവസായ, റവന്യൂ മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനമാണ് സനേശത്തിൽ.
ഫണ്ട് ആവശ്യപ്പെട്ട് നേതാക്കൾ പ്രത്യകിച്ച് ഭരണകക്ഷിക്കാർ നിങ്ങളെ സമിപ്പിച്ചിട്ടുണ്ടാവും വരുമാനത്തെക്കാൾ അധികം കൊടുത്തിട്ടുമുണ്ടാകാം കൊടുക്കാത്തവർ അങ്ങോട്ട് പോയി നേരിൽ കൊടുത്ത് സ്വയം കുഴി തോണ്ടണം.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതിറ്റാണ്ടായിട്ടും വ്യവസായികൾക്ക് മാത്രം അഭിപ്രായ സ്വാതന്ത്രം ഇല്ലെന്നും പറയുന്നു അല്ലയോ മന്ത്രീ അലുവ മുറിക്കുന്നതുപോലെ പാറപൊട്ടിക്കാൻ കഴിയില്ലെന്ന പരിഹാസരൂപേണയുള്ള വിമർശനമാണ് ക്വാറി ഉടമകൾക്ക് നിയമവിരുദ്ധമായി കോടികൾ പിഴചുമത്തുന്നതിനെതിരയുള്ള വിമർശനം
വ്യവസായവകുപ്പും റവന്യൂ വകുപ്പും അന്യ സംസ്ഥാന ലോബികളിൽ നിന്ന് കോടികൾ കൈപറ്റുന്നുണ്ടെന്നും സംസ്ഥാന ഖജനാവിന് ലഭിക്കേണ്ട ഏകദേശം അൻപതിനായിരം കോടി രൂപ ഇതുവഴി നഷ്ടപ്പെടുന്നുവെന്നും മന്ത്രിമാരും ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ളവർ മൗനം പാലിക്കുന്നതിൻ്റെ ദുരൂഹമാണെന്നുമുള്ള ഗുരുതര ആരോപണവും വാട്സപ്പ് സന്ദേശത്തിൽ ഉണ്ട്.
അനനധികൃത മാർഗ്ഗത്തിലൂടെ ഒന്നയം ഞങ്ങൾക്ക് ചെയ്ത് തരേണ്ടെന്നും, നിയമാനുസൃതം ലഭിക്കേണ്ടത് പോലും നിഷേധിക്കുകയാണെന്നും
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുൻ ആരോ വർഷങൾക്ക് മുൻപ് ഖനനം ചെയ്ത തിന്നു പോലും കോടികൾ പിഴചുമത്തുകയാണ്. പൊന്മുട്ട ഇടുന്ന താറാവിനെ കൊന്ന് ഇറച്ചി തൂക്കി വിറ്റുണ്ടാക്കുന്ന കാശാണിതെന്നുമുള്ള ശക്തമായ വിമർശനമാണിത്. ദ്രോഹിക്കുന്നവർക്കെതിയും, സഹായിക്കുന്നവർക്ക് അനുകൂലമായും വോട്ടു രേഖപ്പെടുത്തണമെന്നും എണ്ണിപ്പെറുക്കാതെ തന്നെ ഞങ്ങൾക്കുമാണ് പത്തുമുപ്പത് ലക്ഷം വോട്ടെന്നും എല്ലാ കാലത്തും ഭീഷണപ്പെടുത്തി കാര്യങ്ങൾ നേടാമെന്നൽ വ്യാമോഹമാണെന്നും, മേഖലയിൽ പ്രവർത്തക്കുന്ന ചില എക്സ് എം.എൽ.എ മാരെ കുറിച്ചും ആണും പെണ്ണും കെട്ടവരെന്നും ഒറ്റുകാരെന്നുമുള്ള രൂക്ഷ പ്രയോഗവും സന്ദേശത്തിൽ ഉണ്ട്.
മധ്യജില്ലകളിലെ രൂക്ഷമായ കരിങ്കൽക്ഷാമം പരിഹരിക്കാനും ഇതു വഴി സർക്കാരിന് കോടികളുടെ വരുമാനംലഭിക്കുമായിരുന്നാട്ടും എൽ.എ പട്ടയ വിഷയം പരിഹരിക്കാത്തത് ദുരൂഹമാണെന്നും പ്രാപ്തിയില്ലാത്തവരാണ് മൈനിംഗ് ജിയോളജിയെ നിയന്ത്രിക്കുന്നതെന്നും പുതിയ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ എന്നിവരുടെ പ്രവർത്തനത്തെ ശ്ലാഹിച്ചും പ്രതീക്ഷ അർപ്പിച്ചും,
ഇങ്ങനെ പോയാൽ സംസ്ഥാനം വ്യവസായികളുടെ ശവ പറമ്പായി മാറുമെന്ന മുന്നറിയിപ്പോടെയാണ് സന്ദേശം അവസാനിക്കുന്നത്.
കോ ഓഡിനേഷൻ കമ്മിയുടെ ജനറൽ കൺവിനർ
എം. കെ. ബാബു സജീവ ഇടതുപക്ഷ പ്രവർത്തകനാണെന്നതാണ് സന്ദേശത്തിൻ്റെ സവിശേഷത.

Leave a Reply

Your email address will not be published.