തിരുവനന്തപുരം മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു സമീപം വന്‍ തീപിടിത്തം. ചാക്കയില്‍നിന്ന് മൂന്നു യൂണിറ്റെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.

Spread the love

ഇന്നലെ രാത്രിയായിരുന്നു സംഭവം. സൂപ്പര്‍ സ്‌പെഷാലിറ്റിക്കു മുന്നില്‍ കൂമ്ബാരം കൂടിക്കിടന്ന പ്ലാസ്റ്റിക് വേസ്റ്റുകളും പേപ്പറുകളും കുപ്പികളും മറ്റുമാണ് കത്തിയത്.

ആരെങ്കിലും സിഗരറ്റുകുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നു കരുതുന്നു. തീ ആളിപ്പടര്‍ന്നതോടെ സമീപത്തുണ്ടായിരുന്നവര്‍ വെള്ളമൊഴിച്ച്‌ കെടുത്താന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ ചാക്കയില്‍നിന്ന് ഫയർഫോ ഴ്സ് എത്തുകയായിരുന്നു. വലിയൊരു ഭാഗത്തേക്ക് തീ പടര്‍ന്നതിനാല്‍ കെടുത്തുന്നതു ശ്രമകരമായിരുന്നു. തീ കെടുത്തിയതിനുശേഷവും അപകടാവസ്ഥ മാറാത്തതിനാല്‍ 15 മിനിറ്റിനുശേഷം അഗ്നിശമനസേന വീണ്ടും വെള്ളമൊഴിച്ച്‌ തീ പൂര്‍ണമായി കെട്ടതായി ഉറപ്പുവരുത്തി.

Leave a Reply

Your email address will not be published.