തിരുവനന്തപുരം: കഴക്കൂട്ടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വെഞ്ഞാറമൂട് ആലിയാട് സ്വദേശിയായ വിഷ്ണുവാണ് മരിച്ചത്. കഴക്കൂട്ടം സൈനിക സ്ക്കൂളിനു സമീപം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് കാറിലിടിച്ചതിന്റെ ആഘാതത്തിൽ കത്തിപ്പോയി. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അമിത വേഗതയിലെത്തിയ ബൈക്ക് എതിർ വശത്തുകൂടി വരികയായിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ അറിയിച്ചത്. കാറിലുള്ളവർക്ക് പരിക്കില്ല. വാഹനത്തിന് തീപിടിച്ചതോടെ രക്ഷാ പ്രവർത്തനവും ദുസ്സഹമായി. 

Spread the love

Leave a Reply

Your email address will not be published.