തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി, പരാതികളും നിർദേശങ്ങളും അറിയിക്കാന്‍ ഫോണ്‍ ഇന്‍ പരിപാടി

Spread the love

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയില്‍  പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും തൽസമയം അറിയിക്കാം. മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍  വെള്ളിയാ‍ഴ്ച വൈകിട്ട്  അഞ്ച് മണി മുതൽ ആറ് മണി വരെ നടക്കുന്ന ‘റിംഗ് റോഡ്’ ഫോൺ ഇൻ പരിപാടിയിലൂടെയാണ് അവസരം.  വിളിക്കേണ്ട നമ്പർ 18004257771.

മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

റിംഗ് റോഡിനായുള്ള സർവേ നടപടികൾ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. മെയ് മാസം മുതൽ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടികൾക്രമങ്ങൾ പുരോഗമിക്കുകയാണ്.

റോഡിന് വേണ്ടി 348 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. മാർച്ചിൽ സർവേ നടപടികൾ പൂർത്തിയാകുന്നതിന് പിന്നാലെ ഭൂമിയുടെ വിലനിർണയവും ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്.

Leave a Reply

Your email address will not be published.