ന്യുഡല്‍ഹി : തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി രണ്ടര ലക്ഷം കോടിയെന്ന് വെളിപ്പെടുത്തല്‍ .നടത്തിപ്പുകാരായ തിരുമല തിരുപ്പതി ദേവസ്ഥാനമാണ് സ്വത്ത് വിവരം പരസ്യമാക്കിയത് .

വിപ്രോയുടെയും നെസ്ലെയുടെയും ഉള്‍പ്പെടെ ഇന്ത്യയിലെ വന്‍കിട കമ്പനികളുടെ വിപണി മൂല്യത്തേക്കാള്‍ ഉയര്‍ന്ന സ്വത്താണ് ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നത് . വിവിധ ബാങ്കുകളിലായി 10 .25 ട്ടന് സ്വര്‍ണാഭരണങ്ങള്‍ ,16000 കോടി രൂപ ബാങ്ക് നിഷേപം , ഇന്ത്യയിലെമ്പാടുമായി 960 വസ്തുവകകള്‍ എന്നിങ്ങനെയാണ് സ്വത്തു വിവരങ്ങള്‍ .