താനൂർ ബോട്ടപകടം; അറസ്റ്റ് ചെയ്ത് പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

Spread the love

22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ, പോർട്ട് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ ഇടപെടലിൽ തെളിവ് ലഭിച്ചതോടെയാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത 2 പേരെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. മത്സ്യബന്ധന ബോട്ടായിരുന്നു ഇതെന്ന കാര്യം മറച്ചു വെച്ച്, പുതിയ ബോട്ടെന്ന നിലയിലാണ് അറ്റ്‌ലാന്റികിന് അനുമതി നല്‍കിയത്. ഓരോഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്ഥനാണ് സര്‍വേയര്‍. എന്നാല്‍ പരിശോധന വിശദമായി നടത്തിയില്ല. പിന്നീട് മുകള്‍ത്തട്ടിലേക്ക് കോണി നിര്‍മ്മിച്ച കാര്യം സര്‍വേയര്‍ പരിശോധിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.

താനൂർ ബോട്ട് ദുരന്തത്തിൽ, അറസ്റ്റിലായ 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി. ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി.

Leave a Reply

Your email address will not be published.