തലസ്ഥാന മാറ്റം; ആവശ്യം സ്വന്തം നാടിന്‍റെ താത്പര്യം സംരക്ഷിക്കാന്‍, പാര്‍ട്ടിയുടെ അനുമതി വേണ്ട: ഹൈബി ഈഡന്‍

Spread the love

കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന സ്വകാര്യ ബില്ലില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം.പി. തലസ്ഥാന മാറ്റം ആവശ്യപ്പെട്ടത് സ്വന്തം നാടിന്‍റെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയെന്നാണ് ഹൈബിയുടെ വിശദീകരണം. സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് കോണ്‍ഗ്രസ്  പാര്‍ട്ടിയുടെ അനുവാദം വാങ്ങേണ്ട ആവശ്യമില്ലെന്നും എംപി പറഞ്ഞു.

സമൂഹത്തെ ഭിന്നിപ്പിക്കാനോ താത്കാലിക നേട്ടങ്ങള്‍ക്കോ വേണ്ടി അല്ലെന്നാണ് ഹൈബി വിവാദത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ നല്‍കുന്ന പ്രതികരണം. പൊതുഭരണ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ട ഫയല്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപണമുയര്‍ത്തി.

അതേസമയം വിഷയത്തില്‍  പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വകാര്യ ബില്ലുകള്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടു വച്ചത്.  ബില്ലുകള്‍ പിന്‍വലിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഹൈബി ഈഡനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റ് അംഗങ്ങള്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിക്കുമ്പോള്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കണമെന്ന് ഹൈക്കമാഡ് കര്‍ശന നിര്‍ദേശവും നല്‍കി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു ഇടപെടല്‍.

Leave a Reply

Your email address will not be published.