തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍

Spread the love

തമിഴ് സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി ട്വീറ്റ് ചെയ്തെന്ന ഡിഎംകെ നേതാവിന്റെ പരാതിയിലാണ് കനല്‍ കണ്ണനെ അറസ്റ്റ് ചെയ്തത്. കന്യാകുമാരി പൊലീസിന്റേതാണ് നടപടി.

നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ അദ്ദേഹം രാവിലെ പത്തിന് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. കണ്ണനെ ചോദ്യം ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. തമിഴ്നാട് ഹിന്ദു മുന്നണിയുടെ സംസ്ഥാന അധ്യക്ഷനാണ് കനല്‍ കണ്ണന്‍.

Leave a Reply

Your email address will not be published.