തണുത്തുവിറച്ച് ഊട്ടി; മൈനസ് നാല് ഡിഗ്രി

Spread the love

അതിശൈത്യത്തില്‍ വിറങ്ങലിച്ച് ഊട്ടി. താപനില മൈനസില്‍ എത്തി. ഊട്ടിയ്ക്കടുത്ത് അവലാഞ്ചിയില്‍ താപനില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു. പ്രദേശത്ത് വെള്ളത്തിന്റെ മുകളില്‍ മഞ്ഞുപാളികള്‍ കാണപ്പെടുന്നുണ്ട്.

ഊട്ടി നഗരത്തിലെ താപനില 1.6 ഡിഗ്രിയായി കുറഞ്ഞു. ഊട്ടി, കൂനൂര്‍, കോത്തഗിരി, ഗ്ലെന്‍മോര്‍ഗന്‍, അവലാഞ്ചി തുടങ്ങിയ മേഖലകളിലെ പുല്‍മേടുകളും വെള്ള പുതച്ച അവസ്ഥയിലാണ്.

രാവിലെയാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് മേഖലയിലെ 500 ഏക്കറിലധികം തേയില തോട്ടങ്ങള്‍ നശിച്ചു. ഊട്ടിക്കടുത്ത് 20 ഏക്കറിലെ പച്ചക്കറിത്തോട്ടവും തുടര്‍ച്ചയായ മഞ്ഞുവീഴ്ച മൂലം നശിച്ചു.

Leave a Reply

Your email address will not be published.