ട്വന്റി20 ഒറ്റയ്ക്ക് മത്സരിക്കും; എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Spread the love

കൊച്ചി: എറണാകുളത്തും ചാലക്കുടിയിലും ലോക്സഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്‌ ട്വന്റി20 പാർട്ടി. ബി.ജെ.പി സ്ഥാനാർഥിയായി സാബു എം ജേക്കബ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം.

കിഴക്കമ്ബലത്ത് നടന്ന ട്വന്റി20 മഹാസംഗമത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാബു എം ജേക്കബ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ തന്‍റെ കയ്യില്‍ ആറ്റംബോംബ് ഉണ്ടെന്ന് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ എറണാകുളത്ത് സാബു എം ജേക്കബ് സ്ഥാനാർഥിയാകുമെന്ന വാർത്തകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി ട്വന്റി20 ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം. സാബു എം ജേക്കബ് നടത്തിയത്. ചാലക്കുടിയില്‍ അഡ്വ. ചാർലി പോളും എറണാകുളത്ത് അഡ്വ.ആന്റണി ജൂഡിയും ട്വന്റി20ക്കായി മത്സരിക്കും.

കിഴക്കമ്ബലത്ത് നടന്ന പാർട്ടിയുടെ മഹാസംഗമത്തില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച സാബു എം ജേക്കബ് കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കാത്തത് ശ്രദ്ധേയമായി. തന്നെ അറസ്റ്റുചെയ്താല്‍ ഒരാഴ്ചയ്ക്കുളളില്‍ മുഖ്യമന്ത്രിയുടെ മകളെ ജയിലിലാക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ട്വന്റി20 സമ്മേളനത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്‍റർനെറ്റ് തടസപ്പെടുത്തിയെന്ന് സാബു ജേക്കബ് ആരോപിച്ചു. കേരളത്തിലെ മൂന്ന് മുന്നണികളുടെ നേതാക്കളും സീറ്റ് വാഗ്ദാനം ചെയ്ത് വീട്ടില്‍ കയറി ഇറങ്ങിയിട്ടുണ്ടെന്നും സാബു എം ജേക്കബ് ആരോപിച്ചു.

Leave a Reply

Your email address will not be published.