ട്രെയിൻ മാർഗം ആലുവയിലേക്ക് കടത്താൻ ശ്രമം; പാലക്കാട് 10 കിലോ കഞ്ചാവ് പിടികൂടി

Spread the love

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. ഒഡീഷ സ്വദേശികളായ സുരേഷ്, ജെയിംസ് എന്നിവരാണ് പിടിയിലായത്.ട്രെയിൻ മാർഗം കഞ്ചാവ് ആലുവയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. 10 കിലോ കഞ്ചാവാണ് ഇരുവരിൽ നിന്നായി പിടികൂടിയത്. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.ഇവരുടെ കയ്യിൽ നിന്ന് 10 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‌ ലഹരി വിപണിയിൽ 50 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. ഒഡീഷയിൽ നിന്ന് ആലുവയിൽ എത്തിച്ച് വിൽപന നടത്തുന്നതിനായി വിവിധ തീവണ്ടികളിൽ മാറിക്കയറി യാത്രചെയ്യവേയാണ് പാലക്കാട് വെച്ച് ഇവർ പിടിയിലാകുന്നത്. ഇതോടെ ഒരു മാസത്തിനിടെ മയക്കുമരുന്നുമായി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായവരുടെ എണ്ണം 12 ആയി.

Leave a Reply

Your email address will not be published.