ടി- 20 ലോകകപ്പില്‍ ആദ്യ അട്ടിമറി; സൂപ്പര്‍ ഓവറില്‍ പാകിസ്താനെ തകര്‍ത്ത് യുഎസ്‌എ

Spread the love

2024 ടി 20 ലോകകപ്പില്‍ ആദ്യ അട്ടിമറി. ഗ്രൂപ്പ് എയിലെ മത്സരത്തിനിറങ്ങിയ പാകിസ്താനെ സൂപ്പർ ഓവറിലൂടെ യുഎസ്‌എ പരാജയപ്പെടുത്തി. അഞ്ച് റണ്‍സിനാണ് യുഎസ്‌എയുടെ വിജയം. നിശ്ചിത ഇരുപത് ഓവറില്‍ ഇരുടീമുകളും 159 റണ്‍സ് വീതമെടുത്ത് തുല്യത പാലിച്ചതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങിയത്. 19 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് മൂന്നാമത്തെ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഫോറടിച്ച്‌ ക്രീസില്‍ നിന്ന ഇഫ്തിക്കറിനെ നേത്രാവല്‍ക്കർ നിതിഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ഷദാബ് ആണ് പകരക്കാരനായി എത്തിയത്. നാലാമത്തെ പന്തില്‍ നാല് ലെഗ് ബൈ കൂടി ലഭിച്ചതോടെ പാകിസ്താന്റെ പ്രതീക്ഷയ്‌ക്ക് വീണ്ടും ജീവൻ വെച്ചു. എന്നാല്‍ അടുത്ത പന്തുകളില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല. സൂപ്പർ ഓവറില്‍ ആമിറാണ് പാകിസ്താന് വേണ്ടി പന്തെറിയാനെത്തിയത്. ആദ്യ പന്ത് തന്നെ ആരോണ്‍ ജോണ്‍സ് അതിർത്തി കടത്തി. അടുത്ത പന്തില്‍ രണ്ട് റണ്‍സെടുത്തു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ കൂടി നേടിയതോടെ ആമിറിന്റെ താളം തെറ്റി. ഏഴ് വൈഡുകളാണ് സൂപ്പർ ഓവറില്‍ പിറന്നത്. അവസാന പന്തില്‍ ആരോണ്‍ ജോണ്‍സ് പുറത്താകുകയും ചെയ്തു. 6 പന്തില്‍ 11 റണ്‍സാണ് ആരോണ്‍ സൂപ്പർ ഓവറില്‍ നേടിയത്. ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താന്റെ മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് പിടിച്ചുനിന്നത്. 43 പന്തില്‍ നിന്ന് ബാബർ അസം 44 റണ്‍സെടുത്തു. പിന്നീട് ഷദാബ് ഖാൻ കൂടി ഫോമിലേക്ക് ഉയർന്നതോടെയാണ് പാകിസ്താന്റെ സ്‌കോർ ബോർഡ് ചലിച്ചു തുടങ്ങിയത്. അവസാന പന്തില്‍ ഏഴ് റണ്‍സായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. ഒറ്റ റണ്‍സ് മാത്രമാണ് നേടിയത്. 13 റണ്‍സിന് പാകിസ്താന്റെ സൂപ്പർ ഓവർ പോരാട്ടം അവസാനിച്ചു. ഇതോടെ യുഎസ്‌എ 5 റണ്‍സിന് വിജയിച്ചു.

Leave a Reply

Your email address will not be published.